Pages

Tuesday, April 27, 2021

Neelima Dutt....

 ' നീലിമ ദത്ത '



കഥ : K.V. മണികണ്ഠൻ.

സംഗീതമേ ജീവിതം...

https://www.mathrubhumi.com/books/podcast/kv-manikandan-story-podcast-1.5590434?fbclid=IwAR0YopSdbyCZd52fL8iqJDhVMmyfsNBveOxD6Bi7N2Opvpqx0L7Z_-CuGDc

നീലിമ പൂർണേന്ദു ദത്ത.

മേഘം പാതിമറച്ച വിളറിയ ചന്ദ്രനെ നോക്കി വിളിച്ചു. ഹലോ മി. പൂർണേന്ദു, എന്നെ പറ്റിച്ച് ഒറ്റയ്ക്കാക്കി കടന്ന് കളഞ്ഞിട്ട് ഇന്നേക്ക് എത്രാം ദിവസം എന്ന് അറിയോ? 323. ബൈ ദ ബൈ. ഞാൻ ഈ നിൽക്കുന്ന മദ്രാസീടെ കൂടെ ലോറീൽ ഒന്ന് കറങ്ങാൻ പോട്ടെ?

പൂർണേന്ദു ദ്വിജേന്ദ്ര ദത്താ എന്ന

തന്റെ പിതാവിൽ നിന്ന് അനുവാദം തേടിയവൾ. നീലിമക്ക് രണ്ട് വയസ്സുള്ളപ്പോഴേ അമ്മ പോയി.

ഇനി അവശേഷിക്കുന്ന ബന്ധുക്കൾ തന്റെ കൃഷി പണിക്കാർ മാത്രം.

മേഘം മാറി, ചന്ദ്രൻ തെളിഞ്ഞു.

ബാബ അവളോട് പറയുംപോലെ തോന്നി. "പോകിൻ മക്കളെ, പോയി തെരുവുകൾ കാണിൻ. അവിടയാ ശരിക്കും ജീവിതം ഉള്ളത് ".

പിന്നെ രണ്ട് വർഷം. പാട്ടുകളാൽ നിർമ്മിച്ചൊരു ലോറിക്കുൾവശം. ചലിക്കുന്ന ജീവിതം. വഴിയോര പാചകവും ഡാബകളും. ആകാശം കണ്ടുറങ്ങി പുഴ കാണുന്നിടത്ത്‌ കുളി. തെരുവിൽ ജീവിക്കുന്ന ഇന്ത്യയെ തൊട്ടറിഞ്ഞ്, കണ്ണീർ പൊഴിച്ച് ആ ജിപ്സി ജീവിതം.

തുടർന്ന് മൂന്ന് വർഷ ദാമ്പത്യം.

ഒരിഞ്ച് കൂടി മുന്നോട്ട് ചക്രം വളയാതുരുണ്ടാൽ അഗാധമായ കൊക്കയിൽ ഒടുങ്ങുന്ന വളവുകൾ. അവിടന്ന് സ്റ്റീയറിങ്ങ് മൊത്തം കറക്കി വളച്ച് ക്യാബിനെ ഭൂമി തൊടുവിക്കുന്ന ലോറി ജീവിത ലഹരിയിൽ അവളും ഡ്രൈവറാകുന്ന യാത്രകൾ.

കൽക്കത്താ പ്രസിഡൻസി കോളേജിലേ റിസേർച് സ്കോളർ. രണ്ട് സമീന്ദാരികൾ കൈവശംവച്ചിരുന്ന തന്തയുടെ ഏക സന്താനം. നീലിമ പൂർണേന്ദു ദത്ത. ഒരു ബാവുൾ സന്ധ്യയിൽ ഡാൻസർ.

'ഖുജെ ദേഖോ... ആമാർ പൂർണ്ണിമ. ' ഡാൻസർ ചൂണ്ടിയ ആ പൂർണ്ണ ചന്ദ്രനെ തന്റെ കണ്ണിൽ ആവാഹിച്ചു നിന്നവൾ. അവൾക്ക് മുമ്പിൽ, 'ചൗദ് വീൻ കാ ചാന്ദ് ഹോ യാഫ്താബ് ഹോ ' ഗാനത്തിൽ കരങ്ങൾ വീശി മലയാളി നാടോടി ലോറിക്കാരൻ ശങ്കരൻ കുട്ടി. ആ കരചലനത്തിൽ പൂർണ്ണചന്ദ്രനെ വീണ്ടും കണ്ടവൾ. പിന്നെ സർവ്വം സംഗീതമയമായി ആ ജീവിതങ്ങൾ ഒന്ന് ചേർന്ന് പൊഴിയിച്ച ഗാനങ്ങൾ...

സ്മൃതി നാശമായി ആ സംഗീതജീവിതം കെടുത്തി, കാലമെന്തൊരു നീതി കേടാണ് കാട്ടിയത്. SD ബർമ്മന്റെ ട്യൂൺ. ഗീതാദത്ത് വിഷാദം.

'വക്ത് നെ കിയാ ക്യാ ഹസീൻ സിതം.....

സ്മൃതി നാശത്തിൽ ശങ്കരൻകുട്ടിക്ക് മുന്നിൽ അവളില്ല, സംഗീതമില്ല, കൽക്കത്തയില്ല

ലോറിപ്പണിയില്ല, പിന്നെ തുടങ്ങിയ കൃഷിയും. ജീവനുണ്ടെന്നതിന് തെളിവ് ബാല്യത്തിൽ ഉപേക്ഷിച്ചു പോയ വീടും തൊടിയും ആ പരിസര ഓർമ്മയും. അമ്മമരിച്ച. ഇഷ്ടമല്ലാത്ത അച്ഛൻ. ഇളയമ്മ. അവരുടെ മക്കൾ. ദുരനുഭവങ്ങൾ മാത്രം നിറഞ്ഞ ജന്മസ്ഥലം. മറക്കാൻ ആഗ്രഹിച്ച് ഉപേക്ഷിച്ചുപോയടം മാത്രം ഓർമ്മയിൽ അവശേഷിപ്പിച്ച് മറ്റല്ലാം മാഴ്ച്ചു കളഞ്ഞ വിധി വൈപരീത്യം.

നിറയെ നാളികേരം കയറ്റി അയാളെയും കൂട്ടി ജീവിതലഹരി നുരഞ്ഞു പൊന്തുന്ന ഡാർജിലിങ് ടൈഗർ ഹിൽസിലേക്ക് അവൾ ഓടിച്ച ലോറി. അവളുടെ അവസാനശ്രമം. ഇല്ല അയാൾ ജീവച്ഛവം തന്നെ. ചായ വാങ്ങാൻ ഒരു വളവിൽ വണ്ടി നിർത്തിയവൾ.

ചായയുമായി വന്ന അവളുടെ മുന്നിലേക്ക് ആദ്യ ഹെയർ പിൻ വളഞ്ഞ് ലോറി. ഇല്ല അടുത്ത വളവിൽ തിരിയാതെ നാളികേരങ്ങൾ അന്തരീക്ഷത്തിൽ അമിട്ട് പോൽ ചിതറി ശങ്കരൻ കുട്ടിയുടെ ഓർമ്മ മാഞ്ഞുപോയ പോലെ വാഹനം താഴേക്ക് താഴേക്ക്...

ശങ്കരൻ കുട്ടിയുടെ ജന്മസ്ഥലം വാങ്ങി സംഗീതം മഴ പൊയ്യുന്ന ഫാം ഹൗസാക്കി നീലി ദീദിയായി നീലിമ ദത്ത. മഴ പൊയ്‌ത ആ ആദ്യ ദിനം തന്നെ പടിഞ്ഞാറ്റെ തെങ്ങിന്റെ മണ്ടക്ക് ഇടിമിന്നലായി ഉള്ള് വേവിച്ച്‌ ശങ്കരൻ കുട്ടി. പിന്നയത് നിറയെ കുലച്ച് ഫ്രൂട്ട് ഫുൾ !

മണ്ണിന് മഴയായി ദിവസവും ചുറ്റിലും ഘടിപ്പിച്ചിരിക്കുന്ന സ്പ്രിംഗ്ലറുകൾ മഴയത്തും വെള്ളം ചീറ്റി തെറിപ്പിക്കുന്നു. അവിടെ ഒര് റെക്കോർഡ് അന്വേഷിച്ചു വരുന്ന മറ്റൊരു സംഗീത സപര്യൻ. അവരുടെ സംഗീത ചങ്ങാത്തം.

നിത്യ സന്ദർശനം. ആരും അറിയാത്ത ഒര് രഹസ്യം ഉള്ളിലിട്ട് ജീവിക്കുന്ന ശാപ ജന്മത്തെകുറിച്ച് അയാളോട് ഒരുദിവസം ദീദി. സംഗീതം തോരാതെ പൊയ്യുന്ന ഇശലുകൾക്കൊപ്പം അയാളുടെ മുന്നിലൂടെയാണ് ദീദിയുടെ കഥ വിവർണ്ണമാകുന്നത്.

ഒടുവിൽ ആ രഹസ്യ സൂക്ഷിപ്പ് ശാപത്തിന് തന്റെ അമ്പത്തിയെട്ടാം ജന്മദിനത്തിൽ ശങ്കരൻകുട്ടിയുടെ മുപ്പതാം ഓർമ്മ ദിനത്തിൽ സ്വയം അറുതി കുറിച്ച് ദീദി. രഹസ്യം വെളിവാക്കുന്ന കത്ത് വക്കീൽ മുഖാന്തരം തന്റെ സംഗീത സുഹൃത്തിനെ വിൽപത്രത്തോടൊപ്പം അറിയിക്കുന്നു. ഭസ്‌മം, കഴിയുമെങ്കിൽ ശങ്കരൻ കുട്ടി മാഞ്ഞു പോയ ഡാർജിലിങ്ങിലെ ടൈഗർ ഹിൽസിലെ മൂന്നാമത്തെ HPB 17 വളവിൽനിന്ന് താഴെ അഗാധതയിലേക്ക് തൂവുക.

അഞ്ചുമണിയോടെ ചാരമായി മാറിയ ദീദി. മോട്ടോർ പ്രവർത്തിപ്പിച്ച് മണ്ണ് നനച്ച് ദീദിക്ക് പാട്ട് വച്ചയാൾ.

'വക്ത് നെ കിയാ ക്യാ ഹസീൻ സിതം.....

കാലമെന്തൊരു നീതി കേടാണ് കാട്ടിയത്.

ശങ്കരൻകുട്ടിയെ സ്മൃതി നാശത്തിലേക്ക്. ജീവച്ഛവമായ അയാൾക്ക്, അയാളുടെ ലോകം ഒരുക്കേണ്ട ബാധ്യത, രാജീവ് ഗാന്ധിയെ കൊല്ലാൻ 'തനു ' എന്ന സ്ത്രീക്ക് തന്റെ ജീവൻ നൽകി ചട്ടുകമാകേണ്ടി വന്നത് പോലെ അടുത്ത ദിവസം നീലിമ ദത്തയുടെ ദുര്യോഗം !

അയാളുടെ ഓർമ്മകളിൽ അവശേഷിച്ച ആ മണ്ണ്. അയാളുടെ കുഞ്ഞു പാദങ്ങൾ തൊട്ടുരുമ്മിയ ഭൂമി. ആ രഹസ്യവും പേറി ഓരോ അണുവിലും അയാളെ കണ്ടവൾ അയാളുടെ സംഗീതത്തിലൂടെ ജീവിക്കുന്നു. ഇന്ന് തനുവിന്റെ അതേ വിധി അത് പോൽ സ്വയം ഏറ്റുവാങ്ങിയവൾ !

അപ്പൊ ആ പാട്ടിന്റെ രണ്ടാം വരിയും.

തും രഹേ ന തും

ഹം രഹേ ന ഹം

നീ ഇനി നീയല്ല;

ഞാൻ ഞാനുമല്ല.

വക്ത് നെ കിയാ ക്യാ ഹസീൻ സിതം.....

തും രഹേ ന തും

ഹം രഹേ ന ഹം

ഡാർജിലിങ് കുന്നുകളുടെ ഗർഭപാത്രത്തിൽ മുപ്പത്തോളം കൊല്ലത്തെ വളർച്ചയുള്ള തെങ്ങുകൾക്കിടയിൽ ഈ ഗാനം ഇന്നും ഒഴുകിപരക്കുന്നുണ്ടാവും...

എൺപതുകൾ വരെ നീളുന്ന ഹിന്ദി സിനിമാ ഗാനങ്ങൾ മഴയായി പൊയ്‌തിറങ്ങുന്ന ആഖ്യാനം. കരുത്തുറ്റ സ്ത്രീ കഥാപാത്രം. കൽക്കത്ത ലൊക്കേഷൻ. പച്ചയായ ലോറി ജീവിതം. നറേറ്റരുടെ റോളിൽ വേറിട്ട 'ഗേ' വ്യക്തിത്വ പൊളിറ്റിക്സ്. കൃഷി മഹിമയുടെ മണ്ണിന്റെ ജൈവ താളം. വേറിട്ട് നിൽക്കാനുള്ള കഥാകാരന്റെ ശ്രമം. ആ അനുഭവങ്ങൾ വായനക്കാർ ആസ്വദിക്കട്ടെ. സംഭവിച്ച ഉലച്ചിലുകൾ, പഴുതുകൾ, ആവർത്തനങ്ങൾ ചൂണ്ടി നിരൂപകരും അവരുടെ ധർമ്മം നിർവ്വഹിക്കുന്നത് വരും ദിനങ്ങളിൽ ഈ ഇടത്ത്‌ പ്രതീക്ഷിക്കാം.

സ്മൃതി നാശം. തിരിച്ചു വരവ് മിറക്കൾ ആകുംമ്പോൾ അവശേഷിക്കുന്ന ആ വീട് ഓർമ്മയിലേക്ക് Why Not?

എന്ത് കൊണ്ട് ശ്രമിച്ചില്ല എന്ന ചോദ്യവും ബാക്കി ആകുന്നു.

The old hindi songs, dabba food, travel around, the gypsy life, the moon and the life lessons that teach us how blessed we are, an Unique story. 

No comments:

Post a Comment

Appreciate and enjoy your comments! Always wonderful to get feedback! The interaction with you is the most rewarding thing! Please do write your name too..

Thank you!

Happiness Always!